ട്രാൻ.പെൻഷൻകാർ സമരം മാറ്റിവച്ചു

Wednesday 12 November 2025 11:55 PM IST

ആ​ല​പ്പു​ഴ: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലും പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വിൽ വ​ന്ന​തി​നാ​ലും കെ .എ​സ്.ആർ.ടി.സി പെൻ​ഷൻകാർ 25 ദി​വ​സ​മാ​യി ന​ട​ത്തി വ​ന്നി​രു​ന്ന തു​ടർ സ​മ​രം താൽ​ക്കാ​ലി​ക​മാ​യി മാ​റ്റി​വ​ച്ചു തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം സ​മ​ര​വുമാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് കെ .എ​സ്.ആർ.ടി.സി പെൻ​ഷ​ണേ​ഴ്സ് ഓർ​ഗ​നൈ​സേ​ഷൻ യൂ​ണി​റ്റ് പ്ര​സി​ഡന്റ് ബേ​ബി പാ​റ​ക്കാ​ടൻ പ​റ​ഞ്ഞു. സ​മ​ര വി​ശ​ദീ​ക​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ.ബ​ഷീർ കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ​ര സ​മി​തി​യു​ടെ ഇ​തു​വ​രെ​യു​ള്ള പ്ര​വർ​ത്ത​ന​ങ്ങൾ വി​ല​യി​രു​ത്തി യൂ​ണി​റ്റ് സെ​ക്ര​ട്ട​റി വി. രാ​ധാ​കൃ​ഷ്ണൻ സം​സാ​രി​ച്ചു.