40ശതമാനം നികുതി ചുമത്തണം

Thursday 13 November 2025 12:55 AM IST

ആലപ്പുഴ: രാജ്യത്തെ ഓൺലൈൻ വ്യാപാരത്തിന് നിയന്ത്രണമുണ്ടായില്ലെങ്കിൽ വ്യാപാരമേഖലയെ ആശ്രയിച്ചു ജീവിക്കുന്ന 20 കോടി കുടുംബങ്ങൾ പട്ടിണിയിലാകുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര പറഞ്ഞു. ഓൺലൈൻ വ്യാപാരത്തിന്മേൽ 40 ശതമാനം ആഡംബര നികുതി ചുമത്തണമെന്ന് രാജു അപ്സര കേന്ദ്രമന്ത്രി നിർമല സീതാരാമനോട് ആവശ്യപ്പെട്ടു. ഇന്നലെ കോയമ്പത്തൂരിൽ നടന്ന തമിഴ്‌നാട് വാണിഗർ സംഘത്തിന്റെ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തമിഴ്‌നാട് വാണിഗർ സംഘം പ്രസിഡന്റ് എ.എം വിക്രമരാജ അദ്ധ്യക്ഷതവഹിച്ച യോഗം കേന്ദ്രമന്ത്രി നിർമല സീതാരാമൻ ഉദ്ഘാടനം ചെയ്തു.