ജനകീയ പ്രതിഷേധ സമര സംഗമം
Wednesday 12 November 2025 11:57 PM IST
ആലപ്പുഴ : ആശുപത്രികളിൽ ചികിത്സാപ്പിഴവ് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ അതിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ചികിത്സാപ്പിഴവിനെതിരെയും, ചികിത്സാനിഷേധത്തിനെതിരേയും നിയമപോരാട്ടവും ബോധവൽക്കര ണവും നടത്തുന്ന സംഘടനയായ 'ജനനീതി സംരക്ഷണവേദി' ആവശ്യപ്പെട്ടു. ആശുപത്രികളിലെ ഡോക്ടർമാരുടെയും മറ്റു ജീവനക്കാരുടെയും അനാസ്ഥ കൊണ്ട് രോഗികൾക്ക് ജീവൻ നഷ്ടപ്പെടുന്നത് നിത്യ സംഭവമായി മാറിയെന്ന് സംഘടന കുറ്റപ്പെടുത്തി. കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് 'കേരള മെഡിക്കൽ കൗൺസിൽ' ഓഫീസിനു മുന്നിൽ 29 രാവിലെ 10.30ന് ജനനീതി സംരക്ഷണവേദിയുടെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധ സമര സംഗമം നടത്തും.