സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി
ആലപ്പുഴ: തദ്ദേശതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ സ്ഥാനാർത്ഥികളെ ആദ്യം പ്രഖ്യാപിച്ച് ബി.ജെ.പി. ഘടക കക്ഷികളായ ബി.ഡി.ജെ.എസ് അടക്കമുള്ളവക്ക് നൽകാനായി മൂന്ന് സീറ്റുകൾ ഒഴിച്ചിട്ടാണ് ജില്ലാ പഞ്ചായത്തിലെ 21 ഡിവിഷനുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ആലപ്പുഴ നഗരസഭയിൽ ബി.ജെ.പിക്ക് മൂന്ന് കൗൺസിലർമാരാണുള്ളത്. അതിൽ രണ്ടുപേരെ ഒഴിവാക്കിയാണ് പട്ടിക പുറത്തിറങ്ങിയത്. ഔദ്യോഗികമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിന് മുമ്പ് സോഷ്യൽമീഡിയിലടക്കം പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതടക്കമുള്ള വിഷയത്തിൽ ഒരുവിഭാഗം നേതൃത്വത്തിനെതിരെ പരസ്യവിമർശനവുമായി രംഗത്തെത്തി. ആലപ്പുഴ നഗരസഭയിലെ 53 സീറ്റുകളിൽ 39 വാർഡുകളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. 12 എണ്ണത്തിൽ ധാരണയായിട്ടില്ല.
തദ്ദേശ തിരഞ്ഞെടുപ്പിനായി ബി.ജെ.പി പൂർണ്ണ സജ്ജമാണെന്ന് ബി.ജെ.പി നോർത്ത് ജില്ലാ അദ്ധ്യക്ഷൻ അഡ്വ.പി.കെ.ബിനോയ് പറഞ്ഞു. ജില്ലാ പഞ്ചായത്തിലേക്കും, ആലപ്പുഴ നഗരസഭയിലേക്കുമുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ''വികസിത കേരളം'' - മാറാത്തത് ഇനി മാറും എന്ന മുദ്രാവാക്യം ഉയർത്തിയാണ് ബി.ജെ.പി തിരഞ്ഞെടുപ്പ് നേരിടുന്നതെന്നും പി.കെ.ബിനോയ് പറഞ്ഞു. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറിമാരായ അരുൺ അനിരുദ്ധൻ, കെ.പി.പരീക്ഷിത്, ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എസ്.ജ്യോതിസ്, ആലപ്പുഴ നോർത്ത് ജില്ലാു പ്രസിഡന്റ് ടി.അനിയപ്പൻ എന്നിവരും പങ്കെടുത്തു.
സ്ഥാനാർത്ഥികൾ
ജില്ലാപഞ്ചായത്ത്
പൂച്ചാക്കൽ - ടി.സജീവ് ലാൽ പള്ളിപ്പുറം - പ്രീതി ഷാജി കഞ്ഞിക്കുഴി - ശ്രീജിത്ത് വാസുദേവൻ ആര്യാട് - അനിതകുമാരി വെളിയനാട് - കെ.പി.രാജേശ്വരി (ബി.ഡി.ജെ.എസ്) ചമ്പക്കുളം - കൃഷ്ണമ്മ പള്ളിപ്പാട് - പ്രണവം ശ്രീകുമാർ ചെന്നിത്തല - പൊന്നമ്മ സുരേന്ദ്രൻ മാന്നാർ - ശ്രീരാജ് ശ്രീവിലാസം മുളക്കുഴ - പി.ബി.അഭിലാഷ് വെണ്മണി - സുരേഷ് ബാബു നൂറനാട് - അഡ്വ.കെ.കെ.അനൂപ് കൃഷ്ണപുരം - സുമ രമേഷ് പത്തിയൂർ - ആർച്ച രമേഷ് മുതുകുളം - പ്രശാന്തിനി അമ്പലപ്പുഴ - അരുൺ അനിരുദ്ധൻ പുന്നപ്ര - വി.ബാബുരാജ് മാരാരിക്കുളം - കെ.വി.ബ്രിട്ടോ വയലാർ - പ്രസീത പ്രസാദ് മനക്കോടം - അഡ്വ.ജോസഫ് റോണി ജോസ് തണ്ണീർമുക്കം - അഡ്വ.എൻ.എസ്.സന്ധ്യ
അരൂർ, ഭരണിക്കാവ്, കരുവാറ്റ ഡിവിഷനികളിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല