രണ്ടുവർഷം മുമ്പുണ്ടായ ദുരനുഭവത്തിന് യുവതിയുടെ പ്രതികാരം ഇങ്ങനെ,​ കണ്ടക്ടറുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞും

Friday 04 October 2019 10:38 PM IST

മലപ്പുറം: സ്വകാര്യ ബസ് കണ്ടക്ടറുടെ കണ്ണിൽ യുവതി മുളകുപൊടി എറിഞ്ഞതിനെ തുടർന്ന് ബസിന്റെ ട്രിപ്പ് മുടങ്ങി. കണ്ടക്ടറെ ആശുപത്രിയിലെത്തിച്ച ശേഷം പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്തു.

ചന്തക്കുന്ന് ബസ് സ്റ്റാൻഡിൽ വ്യാഴാഴ്ച രാവിലെ 11നാണ് സംഭവം. മഞ്ചേരി വഴിക്കടവ് റൂട്ടിലോടുന്ന ബസിലെ കണ്ടക്ടറെയാണ് നാൽപ്പതുകാരി ചെരിപ്പൂരി അടിച്ച ശേഷം കണ്ണിലേക്ക് മുളകുപൊടി എറിഞ്ഞത്. രണ്ടുവവർഷം മുൻപുണ്ടായ ദുരനുഭവത്തിന് പ്രതികാരം വീട്ടിയതാണെന്നു പറയുന്നു. ആശുപത്രിയിൽ കണ്ടക്ടർക്ക് ചികിത്സ നല്‍കി വിട്ടു. പരാതി ഇല്ലാത്തതിനാൽ കേസെടുക്കാതെ യുവതിയെയും വിട്ടയച്ചു