ശബരിമല: പ്രതികളെ സംരക്ഷിക്കില്ലെന്നു ബിനോയ് വിശ്വം
Thursday 13 November 2025 1:17 AM IST
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പ്രതികളായവരെ ഒരു കാരണവശാലും സംരക്ഷിക്കില്ലെന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അഴിമതിക്കാരോടു സന്ധിയില്ല. ഉപ്പു തിന്നവർ വെള്ളം കുടിക്കും. പാർട്ടികളുടെ പ്രതിനിധികളായി എത്തുന്നവർ അഴിമതി ചെയ്യാൻ പാർട്ടികളെ ഉപയോഗപ്പെടുത്തുന്നു. ഇതെല്ലാം പാഠമാണ്. പാളിച്ച പറ്റിയാൽ സമ്മതിക്കും. ഇതെല്ലാം പരിഗണിച്ചു മാത്രമേ ദേവസ്വം ബോർഡ് പോലുള്ള സ്ഥാപനങ്ങളിൽ ഇനി അംഗങ്ങളെ തീരുമാനിക്കൂ.
ജമാ അത്തെ ഇസ്ലാമിയുമായും വെൽഫെയർ പാർട്ടിയുമായും യു.ഡി.എഫ് രാഷ്ട്രീയ ബന്ധം സ്ഥാപിച്ചു കഴിഞ്ഞു. മറുഭാഗത്ത് ഹിന്ദു വർഗീയ സംഘടനകളുമായും കോൺഗ്രസ് ചങ്ങാത്തം സ്ഥാപിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം ഉജ്വല വിജയം നേടുമെന്നും കേരള പത്രപ്രവർത്തക യൂണിയന്റെ മുഖാമുഖം പരിപാടിയിൽ ബിനോയ് വിശ്വം പറഞ്ഞു.