മരണം വീഴ്‌ചയുടെ ആഘാതത്തിൽ

Thursday 13 November 2025 1:11 AM IST

ന്യൂഡൽഹി: ചെങ്കോട്ടയ്‌ക്ക് സമീപം കാറിലുണ്ടായ സ്‌ഫ‌ോടനത്തെ തുടർന്ന് ദൂരേയ്ക്ക് തെറിച്ചുവീണതിന്റെ ആഘാതത്തിലാണ് പലരും മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സ്‌ഫോടനത്തിന്റെ ശക്തിയാൽ മരിച്ചവരിൽ പലരുടെയും ശ്വാസകോശം, അന്നനാളം, ചെവി അടക്കം അവയവങ്ങൾ തകർന്നിരുന്നു. ഇവരിൽ പലരും റോഡിലോ, സമീപത്തെ മതിലിലോ ചെന്നിടിച്ചിരിക്കാമെന്നും കരുതുന്നു. ആഴത്തിലുള്ള മുറിവും അമിത രക്ത സ്രാവവും മരണത്തിന് ഇടയാക്കി. സ്‌ഫോടക വസ്‌തുവിനെക്കുറിച്ചറിയാൻ മരിച്ചവരുടെ ശരീരത്തിൽ നിന്നുള്ള സാമ്പിളുകൾ ഡൽഹി രോഹിണിയിലെ ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്.