പെറുവിൽ ബസ് മറിഞ്ഞ് 37 മരണം
Thursday 13 November 2025 7:19 AM IST
ലിമ: തെക്കൻ പെറുവിലെ അരെക്വിപയിലെ പർവ്വത പ്രദേശത്ത് ബസ് കൊക്കയിലേക്ക് മറിഞ്ഞ് 37 പേർക്ക് ദാരുണാന്ത്യം. 26 പേർക്ക് പരിക്കേറ്റു. തീരദേശ നഗരമായ ചാലയിൽ നിന്ന് അരെക്വിപയിലേക്ക് ഹൈവേയിലൂടെ വരികയായിരുന്ന ബസിൽ ഒരു വാൻ ഇടിച്ചെന്നും ഇടിയുടെ ആഘാതത്തിൽ തെന്നിനീങ്ങിയ ബസ് 656 അടി താഴ്ചയിലേക്ക് വീഴുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.