സൈബർ സുരക്ഷ സെമിനാർ
Friday 14 November 2025 1:55 AM IST
നഗരൂർ: നഗരൂർ ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി കോളേജിൽ ലഹരിവിരുദ്ധ - സൈബർ സുരക്ഷാ സെമിനാർ ലയൺസ് ഡിസ്ട്രിക്ട് പ്രിൻസിപ്പൽ സെക്രട്ടറി ടി.ബിജുകുമാർ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.മധുകുമാർ അദ്ധ്യക്ഷത വഹിച്ചു. കിളിമാനൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അരുൺ ഡി.എസ്,തിരുവനന്തപുരം സൈബർ ക്രൈം സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വി.അനിൽകുമാർ,ക്ലബ് പ്രസിഡന്റ് അനിൽകുമാർ,സെക്രട്ടറി വി.മുരളീധരൻ നായർ,ട്രഷറർ വി.പ്രഭ,അംഗങ്ങളായ തുളസീധരൻ നായർ,രാധാകൃഷ്ണൻ നായർ,സുരേഷ് കുമാർ,സുരേഷ് ബാബു,അശോക് കുമാർ തുടങ്ങിയവർ പങ്കെടുത്തു.