പൂർവ വിദ്യാർത്ഥി സംഗമം നാളെ
Friday 14 November 2025 12:01 AM IST
തൃശൂർ: സെന്റ് തോമസ് കോളജ് പൂർവ വിദ്യാർത്ഥികളുടെ 106-ാമത് സംഗമം 'ഓർമച്ചെപ്പ്' ശനിയാഴ്ച വൈകീട്ട് നാല് മുതൽ സെന്റ് തോമസ് കോളേജ് പാലോക്കാരൻ സ്‌ക്വയറിൽ നടക്കും. തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. സെന്റ് തോമസ് അലുംനി അസോസിയേഷൻ ഫോർ റേഡിയന്റ് സൊസൈറ്റി (സ്റ്റാർസ്) എന്ന പേരിലേക്ക് പൂർവ വിദ്യാർത്ഥി സംഘടന പേരുമാറ്റിയ ശേഷം നടക്കുന്ന ആദ്യ സമ്മേളനമാണിത്. ഓൺലൈനിലൂടെ സമ്മേളനം വീക്ഷിക്കാനും അവസരമുണ്ട്. മികവ് തെളിയിച്ച ആറ് പൂർവ വിദ്യാർഥികളെ ആദരിക്കും. ഫാ.ഡോ. കെ.എ. മാർട്ടിൻ, സി.എ ഫ്രാൻസിസ്, ജെയിംസ് മുട്ടിക്കൽ, സി.വി. അജി, ഡോ. കെ.പി നന്ദകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.