കാപ്പ പ്രതി അറസ്റ്റിൽ

Friday 14 November 2025 1:14 AM IST

കൊച്ചി: ജില്ലയിൽ നിന്ന് ഒരു കൊല്ലത്തേക്ക് നാടുകടത്തിയ കാപ്പ കുറ്റവാളി നിരോധനം ലംഘിച്ച് നാട്ടിൽ പ്രവേശിച്ചതിന് അറസ്റ്റിലായി. കുട്ടു എന്നറിയപ്പെടുന്ന ഉദയംപേരൂർ ഉള്ളാടൻവേലി മാർക്കറ്റിന് സമീപം ചെറിയേടത്ത് വീട്ടിൽ സിബിയാണ് (34) ഉദയംപേരൂർ പൊലീസിന്റെ പിടിയിലായത്. മയക്കുമരുന്ന് വിതരണം ഉൾപ്പെടെ ഹിൽപാലസ്, ഉദയംപേരൂർ പൊലീസ് സ്റ്റേഷൻ പരിധികളിൽ നിരവധി കേസുകളിൽ പ്രതിയായ സിബിയെ ഓഗസ്റ്റിലാണ് കാപ്പ ചുമത്തി ജില്ലയിൽ നിന്ന് നാടുകടത്തിയത്. കണ്ണൂരിലേക്ക് പോയ ഇയാൾ കഴിഞ്ഞദിവസം ഉദയംപേരൂരിൽ എത്തിയെന്ന് പൊലീസിന് വിവരം ലഭിച്ചതിനെ തുടർന്നാണ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.