സയനൈഡും രക്തദാഹിയുമായി മമ്മൂട്ടി, കളങ്കാവൽ ട്രെയിലർ
ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം കളങ്കാവൽ ട്രെയിലർ പുറത്തിറങ്ങി. ഏറെ പ്രസിദ്ധി നേടിയ ക്രൂരനായ സീരിയൽ കില്ലർ സയനൈഡ് മോഹനെ ഒാർമിപ്പിക്കുന്നതാണ് മമ്മൂട്ടി കഥാപാത്രം എന്ന് ട്രെയിലർ സൂചന നൽകുന്നു. മമ്മൂട്ടിയുടെ ഇതുവരെ കാണാത്ത കൊടും വില്ലൻ കഥാപാത്രത്തെ ഉറപ്പായും സ്ക്രീനിൽ കാണാം. രണ്ടു മണിക്കൂർ 25 മിനിറ്റ് ആണ് ചിത്രത്തിന്റെ ദൈർഘ്യം. നവാഗതനായ ജിതിൻ കെ. ജോസ് ആണ് സംവിധാനം. മമ്മൂട്ടി വില്ലനും വിനായകൻ നായകനും എന്ന് ഉറപ്പാക്കുന്ന കളങ്കാവലിൽ 21 നായികമാരുണ്ട്. പൂർണമായും ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രം ആണ് കളങ്കാവൽ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടി ആണ്. ജിഷ്ണു ശ്രീകുമാറും ജിതൻ കെ. ജോസും ചേർന്നാണ് രചന. ഫൈസൽ അലി ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം മുജീബ് മജീദ്, എഡിറ്റർ പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ.പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ, മേക്കപ്പ് അമൽ ചന്ദ്രൻ, ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് വിതരണം. ഓവർസീസ് ഡിസ്ട്രിബ്യൂഷൻ പാർട് ണർ ട്രൂത് ഗ്ളോബൽ ഫിലിംസ്.പി.ആർ.ഒ വൈശാഖ് വടക്കേവീട്, ജിനു അനിൽ കുമാർ