പുതിയ ടി.എം.സി നമ്പറിനെതിരെ നിവേദനം

Thursday 13 November 2025 8:34 PM IST

തലശേരി: തീരുമാനങ്ങൾക്ക് വിരുദ്ധമായി പുതുതായി ഓട്ടോറിക്ഷകൾക്ക് ടി.എം.സി നമ്പറുകൾ അനുവദിക്കാൻ അപേക്ഷകൾ ക്ഷണിച്ചത് അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി സംയുക്ത ഓട്ടോതൊഴിലാളി യൂനിയൻ ഭാരവാഹികൾ നഗരസഭാചെയർപേഴ്സനും സെക്രട്ടറിക്കും നിവേദനം നൽകി. ടി.എം.സി പ്രശ്നം ചർച്ച ചെയ്തപ്പോൾ പരിശോധന നടത്തിവരാൻ ബാക്കിയുള്ള ഓട്ടോകൾക്ക് മാത്രമേ ടി.എം.സി നമ്പറുകൾ അനുവദിക്കുകയുള്ളുവെന്ന് ധാരണയുണ്ടായിരുന്നു. എന്നാൽ ഇതിനു വിരുദ്ധമായി മുനിസിപ്പാലിറ്റിയിലുള്ള മറ്റു വാഹനങ്ങൾക്ക് നമ്പർ നൽകുമെന്ന് അറിയിച്ച് അപേക്ഷകൾ ക്ഷണിച്ചത് തീർത്തും തെറ്റാണ്. ടി.പി ശ്രീധരൻ, പി.പി ഗംഗാധരൻ (സി.ഐ.ടി.യു),വി.സുരേഷ് (ബി.എം.എസ്), പി.ജനാർദ്ദനൻ (ഐ.എൻ.ടി.യു.സി), വി.ജലീൽ,പി. നസീർ, ഷൗക്കത്തലി ( എസ്.ടി.യു) എന്നിവരാണ് നിവേദന സംഘത്തിലുണ്ടായിരുന്നത്.