ആരാധന മഹോത്സവം വിഭവ സമാഹരണം
Thursday 13 November 2025 8:37 PM IST
പയ്യന്നൂർ : സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ 16ന് ആരംഭിക്കുന്ന ആരാധന മഹോത്സവത്തിന് അന്നദാനത്തിനാവശ്യമായ വിഭവ സമാഹരണം ക്ഷേത്ര സന്നിധിയിൽ നടന്നു. എം.കെ.ഉണ്ണികൃഷ്ണനിൽ നിന്നും ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് ആദ്യവിഭവം ഏറ്റുവാങ്ങി. ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ വി.പി.സുമിത്രൻ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റി ബോർഡ് അംഗങ്ങളായ അനിൽ പുത്തലത്ത്, എ.കെ.രാജേഷ്, പ്രകാശ് ബാബു, സി.കെ.ദിനേശൻ, ശ്രീനിവാസൻ കാമ്പ്രത്ത്, രാജു അത്തായി, വി.എ.കലേഷ്, എക്സി : ഓഫീസർ കെ.പി.സുനിൽകുമാർ, ആഘോഷ കമ്മിറ്റി ഭാരവാഹികളായ എ.യു.ബാലകൃഷ്ണൻ, കെ.ശിവകുമാർ, ആർ.പ്രമീള, രഞ്ജിനി അത്തായി സംബന്ധിച്ചു. ചടങ്ങിൽ നിരവധി നാട്ടുകാർ വിഭവങ്ങൾ സമർപ്പിച്ചു.പതിനഞ്ചു ദിവസം നീണ്ട് നിൽക്കുന്ന മഹോത്സവം 30ന് സമാപിക്കും.