വിവാദം നേരിട്ട ഭായ് ഇന്ന് തിയേറ്ററിൽ

Friday 14 November 2025 3:36 AM IST

നവാഗതനായ ആധവ ഈശ്വര, ഗായികയും കനോഡിയൻ മോഡലുമായ നിക്കേഷ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി കമലനാഥൻ ഭുവൻ കുമാർ കഥയെഴുതി സംവിധാനം ചെയ്ത സസ്‌പെൻസ് ത്രില്ലർ ചിത്രം 'ഭായ്: സ്ലീപ്പർ സെൽ ഇന്ന് പ്രദർശനത്തിന്. പല തവണ ചിത്രത്തിന്റെ റിലീസ് മാറ്റിയതാണ്. ഇത് ഒരു വിവാദ ചിത്രമല്ലെന്ന് അണിയറ പ്രവർത്തകർ വ്യകത്മാക്കി." പ്രമുഖ നിർമ്മാതാവ് ധീരജ് ഖേർ, സീമോൻ അബ്ബാസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജിതിൻ കെ റോഷൻ സംഗീതം പകരന്നു. കൃഷ്ണമൂർത്തി ആണ് ഛായാഗ്രഹണം. തമിഴ്നാട്ടിലും ഇന്ന് റിലീസ് ചെയ്യും. സൻഹ സ്റ്റുഡിയോ ആണ് കേരളത്തിൽവിതരണണം. ആർ കൃഷ്ണരാജ്, ശ്രീനിയ, കെ. ആർ ആധവ ഈശ്വര എന്നിവർ ചേർന്നാണ് നിർമ്മാണം . ഡിസ്ട്രിബൂഷൻ ഹെഡ്: ഷാനു പരപ്പനങ്ങാടി പി. ആർ.ഒ: ശക്തി ശരവണൻ, പി. ശിവപ്രസാദ്.