ലയൺസ് ക്ലബ് ടീച്ചേഴ്സ് ട്രെയിനിംഗ്

Thursday 13 November 2025 8:44 PM IST

കാഞ്ഞങ്ങാട് : കുട്ടികളിലെ കാഴ്ച വൈകല്യം കണ്ടെത്തുന്നതിനായ് അദ്ധ്യാപകർക്ക് ലയൺസ് ക്ലബ് പരിശീലന ക്ലാസ് സംഘടിപ്പിച്ചു. നാൽപതോളം സ്കൂളുകളിലെ അദ്ധ്യാപകർ പങ്കെടുത്ത പരിശീലനം ലയൺസ് സിൽവർ ജൂബിലി ഹാളിൽ ഡോ. എം.ബൽറാം നമ്പ്യാർ ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് പ്രസിഡന്റ് കണ്ണൻ പാർത്ഥസാരഥി അദ്ധ്യക്ഷത വഹിച്ചു. മാം ട്രസ്റ്റ് ഹോസ്പിറ്റൽ എം.ഡി.എം കുഞ്ഞിരാമൻ നമ്പ്യാർ മുഖ്യാതിഥി ആയി.ഹോസ്പിറ്റൽ പി.ആർ.ഒ.എ.രാധാകൃഷ്ണൻ ക്ലാസെടുത്തു. ലയൺസ് സോൺ ചെയർപേഴ്സൺ വി.സജിത്, കെ.ബാലകൃഷ്ണൻ നായർ, എൻ.അനിൽ കുമാർ, എൻ.അജയകുമാർ, സി കുഞ്ഞിരാമൻ നായർ, സി വിജയൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി മധു മഠത്തിൽ സ്വാഗതവും വി.വി രാജേഷ് നന്ദിയും പറഞ്ഞു.സ്കൂളുകളിൽ വച്ച് വൈകല്യമുള്ള കുട്ടികളെ കണ്ടെത്തി മാവുങ്കാൽ മാം ട്രസ്റ്റ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ വിദഗ്ധ ചികിത്സയും സൗജന്യകണ്ണടകളും നൽകുന്നതിന്റെ ഭാഗമായാണ് പരിശീലന ക്ലാസ്.