തിരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ച്

Thursday 13 November 2025 8:47 PM IST

കാസർകോട് :തിരഞ്ഞെടുപ്പ് ആരംഭിക്കുന്നതുമുതൽ വോട്ടെണ്ണൽ പൂർത്തിയാകുന്നതുവരെ സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും നടത്തുന്ന എല്ലാ പ്രചാരണ പരിപാടികളിലും ഗ്രീൻ പ്രോട്ടോകോൾ കർശനമായി പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.പരിശോധനക്ക് ബ്ലോക്ക് അടിസ്ഥാനത്തിൽ പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും. ബോർഡുകളും പോസ്റ്ററുകളും നൂറ് ശതമാനം കോട്ടൺ തുണിയിലും റീസൈക്ലിംഗ് സാദ്ധ്യമാകുന്ന പോളി എത്തിലിൻ പേപ്പറിലുമാത്രമേ തയ്യാറാക്കാവൂ. പോളിസ്റ്റർ കൊടികൾ, പ്ലാസ്റ്റിക്, പോളിസ്റ്റർ തോരണങ്ങൾ എന്നിവയ്ക്ക് നിരോധനമുണ്ട്.തിരഞ്ഞെടുപ്പ് കൺവെൻഷനുകളിൽ, യോഗങ്ങൾ, റാലികൾ തുടങ്ങിയവയിൽ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ, പേപ്പർ കപ്പുകൾ, പ്ലേറ്റുകൾ തുടങ്ങിയവ ഉപയോഗിക്കരുത്. വോട്ടെടുപ്പിന് ശേഷം സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും മാലിന്യം ഹരിതകർമസേന മുഖാന്തിരം ക്ളീൻ കേരള കമ്പനിക്ക് കൈമാറണം. നിയമലംഘനം 9446700800 എന്ന നമ്പറിൽ വിവരം അറിയിക്കാം