തോപ്പിൽ ഭാസി നാടകോത്സവം നാളെ മുതൽ
Thursday 13 November 2025 8:50 PM IST
ഏഴിലോട് :നവശക്തി തിയറ്റേഴ്സിന്റെ അഞ്ചാമത് തോപ്പിൽ ഭാസി നാടകോത്സവം 15 മുതൽ 23 വരെ വൈകിട്ട് ഏഴരക്ക് ഏഴിലോട് കെ.നാരായണൻനഗറിലെ സി പുരുഷോത്തമൻ രംഗവേദിയിൽ അരങ്ങേറും. പതിനഞ്ചിന് വൈകുന്നേരം ഏഴിന് എം.വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ആദ്യദിനത്തിൽ ഡ്രിം കേരളയുടെ അകത്തേക്ക് തിറന്നിട്ട വാതിൽ അരങ്ങേറും.പതിനാറിന് ഗുരുവായൂർ ഗാന്ധാര ബി.സി 321മഗധ ,17ന് തിരുവനന്തപുരം അജന്തയുടെ വംശം ,18ന് അമ്പലപ്പുഴ സാരഥിയുടെ നവജാത ശിശു വയസ്സ് 84 , 19ന് തിരുവനന്തപുരം നവോദയയുടെ സുകുമാരി , 20ന് തിരുവനന്തപുരം സൗപർണ്ണികയുടെ താഴ്‌വാരം , 21 ന് കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ ശാകുന്തളം, 22ന് കടയ്ക്കാവൂർ നടനസഭയുടെ വിക്ടറി ആർട്സ് ക്ലബ് എന്നിവ അരങ്ങേറും. 23ന് സമാപന സമ്മേളനം രാജ്മോഹൻ ഉണ്ണിത്താൻ എം.പി നിർവഹിക്കും. തുടർന്ന് ഗ്രാമീണം 25" കലാപരിപാടികൾ അരങ്ങേറും.