സൊസൈറ്റി വാർഷിക സമ്മേളനം നാളെ
Thursday 13 November 2025 8:57 PM IST
കണ്ണൂർ: പ്രസവ ശുശ്രൂഷ വിദഗ്ധരുടെ സംഘടനയായ കണ്ണൂർ ഒബ്സ്റ്റട്രിക് ആൻഡ് ഗൈനക്കോളജിക്കൽ സൊസൈറ്റിയുടെ വാർഷിക സമ്മേളനം 15നും 16നും കണ്ണൂർ കൃഷ്ണ ബീച്ച് റിസോർട്ടിൽ നടക്കും. നാളെ വൈകീട്ട് മൂന്നുമുതൽ ആറുവരെ ദേശീയ വിദഗ്ധരായ ഡോ. മാധുരി സമുദ്രള, ഡോ. നീരജ് ജാദവ് എന്നിവരുടെ നേതൃത്വത്തിൽ ആസ്തെറ്റിക് ഗൈനക്കോളജി, സെക്സൽ മെഡിസിൻ എന്നീ വിഷയങ്ങളിൽ ക്ലാസുകൾ സംഘടിപ്പിക്കും.16ന് രാവിലെ ഒൻപതിന് നടക്കുന്ന കോൺഫറൻസ് സിറ്റി പൊലീസ് കമ്മിഷണർ നിതിൻ രാജ് ഉദ്ഘാടനം ചെയ്യും. മലബാർ കാൻസർ കെയർ സൊസൈറ്റി സ്ഥാപക പ്രസിഡന്റ് ഡി. കൃഷ്ണനാഥപൈയെ ആദരിക്കും. വാർത്താസമ്മേളനത്തിൽ സംഘടനാ പ്രസിഡന്റ് ഡോ. കെ.ബീന, ഡോ. കൗഷിക്, ഡോ. സോയ ഗോപകുമാർ, ഡോ. തുഫൈൽ എന്നിവർ പങ്കെടുത്തു.