ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ
Friday 14 November 2025 1:25 AM IST
തിരുവനന്തപുരം: ട്രിവാൻഡ്രം ക്രിസ്റ്റൽ ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ ലയൺസ് ഡിസ്ട്രിക്ട് പ്രിൻസിപ്പൽ സെക്രട്ടറി ടി.ബിജു കുമാർ ഉദ്ഘാടനം ചെയ്തു. ക്രിസ്റ്റൽ ക്ലബ് പ്രസിഡന്റ് ജയകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു. തിരുവനന്തപുരം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി.എൽ. ഷിബു കുട്ടികൾക്ക് ക്ലാസെടുത്തു.റീജിയണൽ ചെയർപേഴ്സൺ ഷാജി ഡിക്രൂസ്, സീനിയർ അംഗം പ്രൊഫ. ആർ. രവീന്ദ്രപണിക്കർ,സെക്രട്ടറി മണി രാമകൃഷ്ണൻ,ട്രഷറർ വിജയകുമാർ, ഹെഡ്മിസ്ട്രസ് ഫ്രീഡ എന്നിവർ സംസാരിച്ചു.