അഭിജിത് ഫൗണ്ടേഷനിൽ നിയമബോധന ക്ലാസ്
Friday 14 November 2025 1:24 AM IST
തിരുവനന്തപുരം: വിദ്യാർത്ഥികളിൽ വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ തടയാൻ അഭിജിത് ഫൗണ്ടേഷൻ സ്കൂൾ കോളേജ് തലങ്ങളിൽ നടപ്പിലാക്കുന്ന നിയമബോധന ക്ലാസ് ഫൗണ്ടേഷൻ മുഖ്യരക്ഷാധികാരി ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സജി.കെ.എസ്. അദ്ധ്യക്ഷത വഹിച്ചു. കോട്ടുകാൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിയിൽ മാനേജിംഗ് ട്രസ്റ്റി കോട്ടുകാൽ കൃഷ്ണകുമാർ മുഖ്യാതിഥിയായി. ക്ലാപ് ഫൗണ്ടർ അഡ്വ. മായ,സ്കൂൾ പ്രിൻസിപ്പൽ ശ്രീജ ശ്രീധർ,അദ്ധ്യാപകൻ സുധീർകുമാർ എന്നിവർ പങ്കെടുത്തു.