സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാം,​ നഗ്ന ഫോട്ടോ വേണം ; പെൺകുട്ടിയോട് യുവാവിന്റെ ഡിമാൻഡ്

Thursday 13 November 2025 9:36 PM IST

കോഴിക്കോട് : സിനിമയിൽൽ അവസരം വാഗ്ദാനം ചെയ്ത യുവാവ് പെൺകുട്ടിയിൽ നിന്ന് നഗ്ന ഫോട്ടോ ആവശ്യപ്പെട്ടെന്ന് പരാതി. സംഭവത്തിൽ കാസർകോട് കാട്ടിപ്പളം സ്വദേശി നാരായണീയത്തിൽ ഷിബിനിനെ (29)​ പൊലീസ് അറസ്റ്റ് ചെയ്തു,​ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് കോഴിക്കോട് ബേപ്പൂർ പൊലീസാണ് .യുവാവിനെ അറസ്റ്റ് ചെയ്തത് പത്താം ക്ലാസ് വിദ്യാർത്ഥിനിയെയാാണ് ഇയാൾ വാട്സാപ്പിലൂടെ ഇയാൾ ശല്യപ്പെടുത്തിയത്.

ബേപ്പൂർ സ്വദേശിയായ പെൺകുട്ടിയെ ഇയാൾ ഫോണിൽ ബന്ധപ്പെട്ട് താൻ സിനിമാ സംവിധായകനാണെന്നും സിനിമയിൽ അഭിനയിക്കാൻ അവസരം തരാമെന്നും വാഗ്ദാനം ചെയ്തു. പിന്നീട് നഗ്ന ഫോട്ടോയും ആവശ്യപ്പെട്ടു. കുട്ടിയുടെ പരാതിയിൽ കേസെടുത്ത ബേപ്പൂർ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ഇയാളെ തിരിച്ചറിഞ്ഞത്. എസ്.ഐ അംഗജൻ,​ സിവിൽ പൊലീസ് ഓഫീസർ സരുൺ,​ ഫറോക്ക് എ.സി,​പി ക്രൈം സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ അരുൺകുമാർ,​ എസ്.സി.പി.ഒ വിനോദ് എന്നിവരടങ്ങിയ സംഘമാണ് ഷിബിനെ കസ്റ്റഡിയിൽ എടുത്തത്. ഇയാളെ കോടതിിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.