പിലിക്കോട് ഡിവിഷനിൽ മനുവിന് രണ്ടാമൂഴം
Thursday 13 November 2025 9:42 PM IST
തൃക്കരിപ്പൂർ: കാസർകോട് ജില്ലാ പഞ്ചായത്ത് പിലിക്കോട് ഡിവിഷനിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി ആർ.ജെ.ഡി എം.മനുവിന് രണ്ടാമൂഴം. പാർട്ടി ജില്ലാ പ്രസിഡന്റ് വി.വി.കൃഷ്ണനാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. കഴിഞ്ഞ തവണ സംവരണ മണ്ഡലമായിരുന്ന പിലിക്കോട് ഇത്തവണ ജനറൽ വിഭാഗത്തിലേക്ക് മാറിയെങ്കിലും നേതൃത്വം മനുവിനെത്തന്നെ സ്ഥാനാർത്ഥിയാക്കുകയായിരുന്നു.
ജില്ലാപഞ്ചായത്തിൽ അവസാന രണ്ടര വർഷം ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനവും ലഭിച്ചിരുന്നു. മികച്ച ഫുട്ബാളറായിരുന്ന മനു മിലിയാട്ട് സ്വദേശിയും ആർ.ജെ.ഡി. ജില്ലാ കമ്മിറ്റിയംഗം, ആർ.വൈ ജെ ഡി. ജില്ലാ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിക്കുന്നുണ്ട്. ടി.ഭാസ്കരൻ എം. അമ്മിണി ദമ്പതികളുടെ മകനാണ്. ഭാര്യ ശ്യാമിലി കൃഷ്ണൻ.രണ്ടു പെൺമക്കൾ