പിതാവിനെ തീവച്ചുകൊന്ന മകൻ അറസ്റ്റിൽ

Friday 14 November 2025 1:40 AM IST

കുഴിത്തുറ : ഇടയ്ക്കോട് പിതാവിനെ തീവച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടയ്കോട്, മുള്ളുവിള സ്വദേശി സീകമണി (70) ആണ് കൊല്ലപ്പെട്ടത്. ഇയാൾക്ക് ഭാര്യയും നാല് മക്കളുമുണ്ട്. ഇളയ മകനും മെക്കാനിക്കുമായ സുനിൽകുമാർ (37) ആണ് അറസ്റ്റിലായത്. സീകമണി വർഷങ്ങളായി അസുഖം ബാധിച്ച് വീട്ടിൽ കിടപ്പിലായിരുന്നു. സംഭവ ദിവസം രാത്രി മദ്യപിച്ചെത്തിയ മകൻ സുനിൽകുമാർ പെയിന്റിംഗിന് ഉപയോഗിക്കുന്ന വാർണിഷ് സീകമണിയുടെ ശരീരത്തിൽ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. നിലവിളികേട്ട് എത്തിയ നാട്ടുകാർ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രി സീകമണി മരിച്ചു.