വർണോത്സവം ഇന്ന്

Friday 14 November 2025 12:00 AM IST
1

തൃശൂർ: ജില്ലാ ഭരണകൂടം, ജില്ലാ ശിശുക്ഷേമസമിതി, പൊതുവിദ്യാഭ്യാസ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജില്ലാതല ശിശുദിനാഘോഷമായ 'വർണോത്സവം' ഇന്ന് നടക്കും. കുട്ടികളുടെ റാലി സി.എം.എസ് സ്‌കൂളിൽനിന്ന് രാവിലെ 8 ന് ആരംഭിച്ച് ടൗൺ ഹാളിൽ സമാപിക്കും. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ റാലി ഫ്‌ളാഗ് ഓഫ് ചെയ്യും. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പി.എം. ബാലകൃഷ്ണൻ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ രോഹിത്ത് നന്ദകുമാർ എന്നിവർ ടൗൺ ഹാളിൽ റാലിയെ സ്വീകരിക്കും. കുട്ടികളുടെ പ്രധാനമന്ത്രി പാർവതി ദിനേശ് നായർ ശിശുദിനാഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. പ്രസിഡന്റായി തെരഞ്ഞെടുത്ത ജറൂഷ ഷിബു അദ്ധ്യക്ഷത വഹിക്കും. സ്പീക്കറായി തെരഞ്ഞെടുത്ത അദിതി അരുൺ മുഖ്യപ്രഭാഷണം നടത്തും.