അപാകതകൾ പരിഹരിക്കണം
കുത്തിയതോട് പഞ്ചായത്ത് അംഗമായ ഞാൻ നിരവധി അപകടങ്ങൾ കണ്ടിട്ടുണ്ട്. പക്ഷേ ഈ കാഴ്ച വളരെ ദയനീയമായിരുന്നു.ബീം വീണ് പിക്കപ്പിനുള്ളിൽ കുടിങ്ങി കിടക്കുന്ന മനുഷ്യ ശരീരം കണ്ട് മനസ് മരവിച്ച് നിസ്സഹായനായി നിൽക്കാനേ കഴിഞ്ഞുള്ളു. മണിക്കൂറുകൾക്ക് ശേഷമാണ് മൃതദേഹം പുറത്തെടുക്കുവാൻ കഴിഞ്ഞത്. അരൂർ -തുറവൂർ എലിവേറ്റഡ് പാത നിർമ്മാണത്തിൽ തുടക്കം മുതൽ അപാകതകൾ പരിഹരിക്കുവാൻ അധികൃതർ തയ്യാറാകാത്തതാണ് നിരന്തരം അപകടങ്ങൾ ഉണ്ടാകാൻ കാരണം - സനീഷ് പായിക്കാട് ,കുത്തിയതോട് ഗ്രാമപഞ്ചായത്തംഗം
കിടന്ന് ഉറങ്ങുമ്പോൾ ഉഗ്രശബ്ദം കേട്ടാണ് ഞെട്ടി ഉണർന്നത്. ഉടൻ തന്നെ നിർമ്മാണം നടക്കുന്ന സ്ഥലത്തേയ്ക്ക് ഓടി. അവിടെ കണ്ട കാഴ്ച മനസ് മരിവിപ്പിക്കുന്നതായിരുന്നു. ബീം വീണ പിക്കപ്പ് വാനിന് തൊട്ടുമുന്നിലായി ഒരു കാറും കിടപ്പുണ്ടായിരുന്നു.സെക്കന്റുകളുടെ വ്യത്യാസത്തിൽ രക്ഷപ്പെട്ട കാർ യാത്രക്കാർ സ്തംബ്ദരായി നിൽക്കുകയായിരുന്നു. ബിമിൽ കുടുങ്ങി കിടക്കുന്ന ഡ്രൈവർ മരണവെപ്രാളത്തിലായിരുന്നു. ഒന്നും ചെയ്യാൻ കഴിയാതെ നിസഹായനായിപ്പോയി. കരാറുകാരുടെ അശാസ്ത്രീയ നിർമ്മാണം മൂലം നിരന്തരമുണ്ടാകുന്ന അപകടങ്ങൾ ഞങ്ങളെ മാനസികമായി തകർക്കുന്നു.ഇനിയെങ്കിലും മനുഷ്യജീവന് പരിഗണന നൽകുന്ന പ്രവർത്തനങ്ങൾ സ്വീകരിക്കാൻ അധികൃതർ തയ്യാറാകണം.
സലിംകുമാർ,അനുനിവാസ്,എരമല്ലൂർ