മോഷണശ്രമം: രണ്ടുപേർ പിടിയിൽ

Friday 14 November 2025 12:54 AM IST

കോന്നി : വകയാറിലെ കുരിശടിയിൽ മോഷണ ശ്രമത്തിനിടയിൽ തിരുവനന്തപുരം സ്വദേശികളായ രണ്ട് പേരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. തിരുവനന്തപുരം വാമനപുരം സ്വദേശി ബാഹുലേയൻ (65), വെഞ്ഞാറമൂട് സ്വദേശി ബിജു (33) എന്നിവരാണ് പിടിയിലായത്. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. വകയാർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ കുരിശടിയിലാണ് മോഷണശ്രമം നടന്നത്. ശബ്ദംകേട്ട് ഓടികൂടിയ നാട്ടുകാർ പ്രതികളെ പിടികൂടുകയായിരുന്നു. ബിജുവിന് എതിരെ കൊലപാതക കേസും നിരവധി മോഷണ കേസുകളും നിലവിലുണ്ട്. പ്രതികളെ റിമാൻഡ് ചെയ്തു.