നഷ്ടപരിഹാരം ഉറപ്പുവരുത്തും: രമേശ് ചെന്നിത്തല
Friday 14 November 2025 2:06 AM IST
ആലപ്പുഴ: ദേശീയപാത വികസനത്തിലെ അനാസ്ഥയുടെ രക്തസാക്ഷിയാണ് രാജേഷ് എന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. അപകടത്തിൽപ്പെട്ട രാജേഷിന്റെ വീട് സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയായിരുന്നു അദ്ദേഹം. വളരെ വേദനാജനകമായ ഒരു ദുരന്തമാണ് ഉണ്ടായത്.
ശവസംസ്കാര ചടങ്ങുങ്ങൾക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ഫണ്ടിൽനിന്ന് രണ്ടുലക്ഷം രൂപയും ദുരിതാശ്വാസനിധിയിൽ നിന്ന് നാല് ലക്ഷം രൂപയും കൊടുക്കാം എന്ന് കളക്ടർ ഉറപ്പ് നൽകിയിട്ടുണ്ട്. ദേശീയപാത നിർമ്മാണ കമ്പനിയുമായി സംസാരിച്ചു വരികയാണ് .അവരുടെ ഭാഗത്തുനിന്നും നഷ്ടപരിഹാരം നൽകാനും ഈ കുടുംബത്തിലെ ഏതെങ്കിലും ഒരു അംഗത്തിന് ജോലി നൽകാനുമുള്ള വ്യവസ്ഥകളാണ് സംസാരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.