നേത്രാരോഗ്യ ബോധവത്​കരണ വാക്കത്തോൺ

Friday 14 November 2025 1:27 AM IST

തിരുവനന്തപുരം: പ്രിസൈസ് സ്പെഷ്യാലിറ്റി ഐ കെയറിന്റെ ആഭിമുഖ്യത്തിൽ ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് 16ന് നേത്രാരോഗ്യ ബോധവത്​കരണ വാക്കത്തോൺ സംഘടിപ്പിക്കും. രാവിലെ 6ന്​ കനകക്കുന്ന് പാലസിൽ സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. ഗതാഗത കമ്മിഷണർ സി.എച്ച്.നാഗരാജു,ബിവറേജസ് കോർപ്പറേഷൻ എം.ഡി അർഷിദ അട്ടല്ലൂരി എന്നിവർ സംബന്ധിക്കും. കനകക്കുന്നിൽ നിന്ന് ആരംഭിക്കുന്ന വാക്കത്തോൺ പി.എം.ജിയിലെ കണ്ണാശുപത്രിയിൽ സമാപിക്കും. വാർത്താ സമ്മേളനത്തിൽ പ്രിസൈസ്​ ചെയർമാൻ ഡോ.ബി.ആർ.ജയറാം,ശരത്​ചന്ദ്രകുമാർ,ശ്യാം എന്നിവർ പങ്കെടുത്തു.