ലൈസൻസില്ലാതെ ഓൺലൈൻ ടാക്‌സികൾ
Friday 14 November 2025 12:01 AM IST
തൃശൂർ: സംസ്ഥാനത്ത് ലൈസൻസ് ഇല്ലാത്ത ഓൺലൈൻ ടാക്‌സികൾ അനുവദിക്കരുതെന്നും കൃത്യമായ വ്യവസ്ഥകൾ നടപ്പാക്കണമെന്നും കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓർഗനൈസേഷൻ (കെ.ടി.ഡി.ഒ). മൂന്നാറിൽ ഓൺലൈൻ ടാക്‌സിയെ ട്രിപ്പ് എടുക്കുന്നതിൽ നിന്ന് തടഞ്ഞുവെന്ന വിഷയത്തിൽ മൂന്ന് ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിക്കണം. വിഷയത്തിൽ സംയുക്ത പ്രക്ഷോഭത്തിന് ചർച്ചകൾ നടക്കുന്നുണ്ട്. കേരളത്തിൽ ഓൺലൈൻ ടാക്‌സികൾക്ക് ലൈസൻസ് നൽകിയിട്ടില്ലെന്ന് പറഞ്ഞ ഗതാഗത മന്ത്രിയാണ് സസ്‌പെൻഡ് ചെയ്യാനും നിർദേശിച്ചത്.ഓൺലൈൻ ടാക്‌സി വിഷയത്തിൽ ഗതാഗത മന്ത്രിക്കും ട്രാൻസ്‌പോർട്ട് കമീഷണർക്കും പരാതി നൽകിയിട്ടും നടപടിയില്ലെന്നും സംസ്ഥാന സെക്രട്ടറി എ.പി. ബാഹുലേയൻ, കെ.വി. സജീഷ്, ഇബ്രാഹിം ചിറ്റപ്പുറം, േജായ് പുത്തൻപീടിക,പ്രേംചന്ദ് തിരൂർ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.