സംസ്ഥാന സീനിയർ സോഫ്ട്ബാൾ ചാമ്പ്യൻഷിപ്പ് ഇന്ന് മുതൽ തൊടുപുഴയിൽ
തൊടുപുഴ: മുപ്പതാമത് സംസ്ഥാന സീനിയർ സോഫ്ട്ബാൾ ചാമ്പ്യൻഷിപ്പ് ഇന്ന് മുതൽ തിങ്കളാഴ്ച വരെ തൊടുപുഴയിൽ നടക്കും. തൊടുപുഴ ന്യൂമാൻ കോളേജ് മൈതാനം, മുതലക്കോടം സെന്റ് ജോർജ് എച്ച്.എസ്.എസ് മൈതാനം എന്നിവിടങ്ങളിൽ മത്സരങ്ങൾ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 14നും 15നും വനിതാ വിഭാഗത്തിന്റെയും 16നും 17നും പുരുഷ വിഭാഗത്തിന്റെയും മത്സരങ്ങൾ നടക്കും. 14 ജില്ലകളിൽ നിന്നായി 500ലധികം കായിക താരങ്ങൾ പങ്കെടുക്കും. പശ്ചിമ ബംഗാളിൽ നടക്കുന്ന സീനിയർ ചാമ്പ്യൻഷിപ്പിലേക്കുള്ള കേരള ടീമിനെ ഈ മത്സരത്തിൽ നിന്നാണ് തിരഞ്ഞെടുക്കുന്നത