ദുആ മറിയം സലാം കുട്ടികളുടെ പ്രഥാനമന്ത്രി
Friday 14 November 2025 1:42 AM IST
കോട്ടയം: ജില്ലാതല ശിശുദിനാഘോഷങ്ങളിലെ കുട്ടികളുടെ പ്രധാനമന്ത്രിയായി കോട്ടയം എം.ഡി. സെമിനാരി എൽ.പി. സ്‌കൂളിലെ മൂന്നാം ക്ലാസുകാരി ദുആ മറിയം സലാമിനെ തെരഞ്ഞെടുത്തു. വിദ്യാർഥികൾക്കായി ജില്ലാ ശിശുക്ഷേമ സമിതി നടത്തിയ പ്രസംഗമത്സരത്തിൽ എൽ.പി. വിഭാഗത്തിൽ ഒന്നാംസ്ഥാനം ദുആ തുടർച്ചയായ രണ്ടാം വർഷവും കുട്ടികളുടെ പ്രധാനമന്ത്രിയായത്. കോട്ടയം ഇല്ലിക്കൽ ആറ്റുമാലിയിൽ അബ്ദുൾസലാം-രെഹിൻ സുലൈ ദമ്പതികളുടെ മകളാണ്.
ശിശുക്ഷേമസമിതി ഇന്ന് ചങ്ങനാശേരിയിൽ സംഘടിപ്പിക്കുന്ന ജില്ലാതല ശിശുദിനാഘോഷ ചടങ്ങ് കുട്ടികളുടെ പ്രധാനമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുക. യു.പി. വിഭാഗം പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കോട്ടയം എം.ഡി.എച്ച്.എസ്.എസിലെ നിഷാൻ ഷെരീഫ് സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. കോട്ടയം ഇല്ലിക്കൽ പതിനൊന്നിൽ കൂർക്കക്കാലായിൽ ഷെറഫ് പി. ഹംസയുടെയും ഷെറിൻ സുലൈയുടെയും മകനാണ്.