സൗഹൃദ ഫുട്‌ബോൾ മത്സരം 

Friday 14 November 2025 1:45 AM IST

കോട്ടയം: വനിതശിശു വികസന വകുപ്പ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ ശിശുദിന വാരാഘോഷത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് അഞ്ചിന് പേരൂർ ഗ്രീൻ ഫീൽഡ് ടർഫിൽ സൗഹൃദ ഫുട്‌ബോൾ മത്സരം സംഘടിപ്പിക്കും. ഗവ.ചിൽഡ്രൻസ് ഹോമിലെ കുട്ടികളും, കുട്ടികളുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളിലെ ജില്ലാ കളക്ടർ നയിക്കുന്ന ടീമും തമ്മിലാണ് മത്സരം. ജില്ലാ കളക്ടർ ചേതൻകുമാർ മീണ ജില്ലാതല ശിശുദിന വാരാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് ഫുട്‌ബോൾ മത്സരം കിക്കോഫ് ചെയ്യും.