എൻ.സി.പി (എസ്) മത്സരിക്കും
Friday 14 November 2025 1:47 AM IST
എരുമേലി: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് എരുമേലി പഞ്ചായത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ അർഹത ഉണ്ടായിട്ടും , ചർച്ചയ്ക്ക് പോലും ക്ഷണിക്കാതെ ഏകപക്ഷീയമായി സീറ്റ് ധാരണ പ്രഖ്യാപിച്ച് മുന്നോട്ടു പോയതിൽ പ്രതിഷേധിച്ച് എൻ.സി.പി (എസ്) എരുമേലി മണ്ഡലം കമ്മിറ്റി എരുമേലി പഞ്ചായത്തിൽ മത്സരിക്കാൻ തീരുമാനിച്ചു. യോഗത്തിൽ പൂഞ്ഞാർ ബ്ലോക്ക് പ്രസിഡന്റ് ഉണ്ണിരാജ് പത്മാലയം ഉദ്ഘാടനം ചെയ്തു. എരുമേലി മണ്ഡലം പ്രസിഡന്റ് ഷിജോ അദ്ധ്യക്ഷത വഹിച്ചു.