കമ്മീഷനെ നിയമിക്കണം
Friday 14 November 2025 1:49 AM IST
വൈക്കം: പെൻഷൻ പരിഷ്‌കരണത്തിന്റെ ഭാഗമായി ക്ഷാമാശ്വാസ കുടിശിക ഉടനെ വിതരണം ചെയ്യണമെന്നും മെഡിസെപ്പ് പദ്ധതി കുറ്റമറ്റതാക്കാൻ കമ്മീഷനെ നിയമിക്കണമെന്നും കെ.എസ്.എസ്.പി.എ മറവൻതുരുത്ത് മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മറ്റി അംഗം ഇ.എൻ.ഹർഷകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ബാബു അധ്യഷത വഹിച്ചു. സെക്രട്ടറി സി.കെ.സദാനന്ദൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മോഹൻ കെ.തോട്ടുപുറം, കെ.എസ്.എസ്.പി.എ ജില്ലാ പ്രസിഡന്റ് പി.കെ.മണിലാൽ, പി.വി.സുരേന്ദ്രൻ, എം.കെ.ശ്രീരാമചന്ദ്രൻ. ബി.ഐ.പ്രദീപ്കുമാർ, വൈസ് പ്രസിഡന്റ് ടി.വി.ധരണീധരൻ, ലീല അക്കരപ്പാടം, വനിതാ ഫോറം പ്രസിഡന്റ് സരസ്വതിയമ്മ, ഗീത കാലാക്കൽ, കെ.കെ.രാജു, വാർഡ് മെമ്പർ പോൾ തോമസ്, സി.കെ.ഗോപിനാഥൻ എന്നിവർ പ്രസംഗിച്ചു.