റഷ്യയിൽ യുദ്ധവിമാനം തകർന്ന് 2 മരണം
Friday 14 November 2025 10:19 AM IST
മോസ്കോ: റഷ്യയിൽ എസ്.യു - 30 യുദ്ധവിമാനം പരിശീലന പറക്കലിനിടെ തകർന്നുവീണ് 2 പേർ കൊല്ലപ്പെട്ടു. ഇന്നലെ വടക്കുപടിഞ്ഞാറൻ മേഖലയായ കരേലിയയിലായിരുന്നു സംഭവം. വനത്തിലാണ് വിമാനം തകർന്നുവീണതെന്നും പ്രദേശവാസികൾ സുരക്ഷിതരമാണെന്നും കരേലിയ ഗവർണർ ആർതർ പാർഫെൻചികോവ് പറഞ്ഞു. അപകടത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. പ്രതിരോധ മന്ത്രാലയം അന്വേഷണം ആരംഭിച്ചു.