ഹോളി ഫാമിലി ഹോസ്പിറ്റലിൽ വാക്കത്തോൺ നടത്തി
Saturday 15 November 2025 10:51 PM IST
തൊടുപുഴ:ലോക പ്രമേഹ രോഗ ദിനത്തോടനുബന്ധിച് മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ വാക്കത്തോൺ നടത്തി. 300 പേർ പങ്കെടുത്ത വാക്കത്തോണിന് ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേറ്റർ സിസ്റ്റർ.മേരി ആലപ്പാട്ട് ഫ്ളാഗ് ഓഫ് നിർവഹിക്കുകയും പ്രമേഹ രോഗ ദിന സന്ദേശം നൽകുകയും ചെയ്തു. ഈ ദിനത്തിന്റെ പ്രാധാന്യം മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിനുവേണ്ടി നടത്തിയ പോസ്റ്റർ രചനാ മത്സരത്തിൽ സ്‌കൂൾ, കോളേജ് വിദ്യാർഥികൾ പങ്കെടുത്തു. ഹോസ്പിറ്റലിൽ എത്തിയവർക്കായി രക്ത പരിശോധന, രക്ത സമ്മർദം, ബി. എം. ഐ എന്നിവ സൗജന്യമായി പരിശോധിക്കുകയും 300 ലധികം ആളുകൾ പങ്കെടുത്തു.