ചത്താ പച്ച സ്വന്തമാക്കി മലയാളത്തിലേക്ക് ധർമ പ്രൊഡക്ഷൻസ്
അർജുൻ അശോകൻ കേന്ദ്രകഥാപാത്രമായി റെസ്ലിങിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചത്താ പച്ച" : ദ റിംഗ് ഓഫ് റൗഡീസ് സ്വന്തമാക്കി ഇന്ത്യയിലെ ഏറ്റവും വലിയ ബാനറുകളും വിതരണ സ്ഥാപനങ്ങളും . ധർമ പ്രൊഡക്ഷൻസ്, മൈത്രി മൂവി മക്കേഴ്‌സ്, വേഫെറർ ഫിലിംസ്, പിവിആർ ഐനോക്സ്, ടി-സീരീസ് എന്നിവരാണ് കൈകോർത്തത് . റീൽ വേൾഡ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ക്രിയേറ്റീവ് പ്രൊഡ്യൂസർ കൂടെയായ ഷിഹാൻ ഷൗക്കത്തിനൊപ്പം റിതേഷ് ആന്റ് രമേശ്, എസ് , രാമകൃഷ്ണൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്നു. തമിഴ്നാട്ടിലും കർണാടകത്തിലും പിവിആർ ഐനോക്സ് പിക്ചേഴ്സും ആന്ധ്രയിലും തെലുങ്കാനയിലും മൈത്രി മൂവി മേക്കേഴ്‌സും നോർത്ത് ഇന്ത്യയിൽ കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസും ആണ് വിതരണം . മലയാള സിനിമയിൽ ധർമ പ്രൊഡക്‌ഷൻസിന്റെ ആദ്യ പങ്കാളിത്തം കൂടിയാണ് ഇത്.ദി പ്ലോട്ട് പിക്ചേഴ്സ് അന്താരാഷ്ട്ര റിലീസ് കൈകാര്യം ചെയ്യുന്നു. റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് എന്നിവരാണ് മറ്റ് താരങ്ങൾ. തിരക്കഥ , സംഭാഷാണം സനൂപ് തൈക്കൂടം, ആനന്ദ് സി. ചന്ദ്രൻ, ജോമോൻ ടി. ജോൺ, സുദീപ് ഇളമൺ എന്നിവർ ഛായാഗ്രഹണം നിർവഹിക്കുന്നു. മലയാള സിനിമയിൽ ഇതാദ്യമായി ശങ്കർ - എഹ്സാൻ - ലോയ് രംഗപ്രവേശം ചെയ്യുന്ന ചിത്രം കൂടിയാണ് ചത്താ പച്ച. ടീ സീരിസ് ആണ് മ്യൂസിക് പാർട്ണർ. ഗാനങ്ങൾ വിനായ ക് ശശികുമാർ, പശ്ചാത്തല സംഗീതം മുജീബ് മജീദ്,എഡിറ്റിംഗ് പ്രവീൺ പ്രഭാകർ, ജനുവരിയിൽ മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിൽ റിലീസ് ചെയ്യും.
,