ചന്ദനം മണക്കുന്ന മോഹനൻ, വിലായത്ത് ബുദ്ധ ട്രെയിലർ

Saturday 15 November 2025 6:05 AM IST

ചന്ദന മോഷ്ടാവ് ഡബിൾ മോഹനൻ എന്ന കഥാപാത്രമായി പൃഥ്വിരാജ് എത്തുന്ന വിലായത്ത് ബുദ്ധ'യുടെ ട്രെയിലർ പുറത്തിറങ്ങി. കൊച്ചി ലുലു മാളിൽ പൃഥ്വിരാജിന്റെയും മറ്റ് അണിയറ പ്രവർത്തകരുടെയും സാന്നിദ്ധ്യത്തിലായിരുന്നു ലോഞ്ച്. നവാഗതനായ ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രം മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിൽ പകയും പ്രതികാരവും പ്രണയവും പശ്ചാത്തലമാകുന്ന ത്രില്ലർ ചിത്രമാണ്. ജി. ആർ ഇന്ദുഗോപന്റെ പ്രശസ്ത നോവൽ 'വിലായത്ത് ബുദ്ധ' അതേ പേരിൽ ചലച്ചിത്രാവിഷ്കാരമാകുന്നു. പ്രിയംവദ കൃഷ്ണൻ ആണ് നായിക. ചിത്രത്തിലെ കാട്ടുരാസ' എന്ന ഗാനം ഇതിനകം ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചു. പൃഥ്വിയുടെയും പ്രിയംവദയുടെയും പ്രണയ നിമിഷങ്ങൾ ഏറെ ഹൃദ്യം ആയിരുന്നു.ഷ

മ്മി തിലകൻ, അനു മോഹൻ, രാജശ്രീ നായർ, ടി.ജെ. അരുണാചലം തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.

ഉർവശി തിയറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനനും എ.വി.എ പ്രൊഡക്ഷൻസിന്റെ ബാനറിൽ എ.വി അനൂപും ചേർന്നാണ് നിർമ്മാണം. ജി.ആർ. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് തിരക്കഥ . ജേക്സ് ബിജോയ്‌ സംഗീതം ഒരുക്കുന്നു . കന്നട ചിത്രം '777 ചാർലി'യുടെ ഛായാഗ്രാഹകൻ അരവിന്ദ് കശ്യപും രണദിവെയും ചേർന്നാണ് ഛായാഗ്രഹണം . എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: സംഗീത് സേനൻ, എഡിറ്റർ: ശ്രീജിത്ത് സാരംഗ്, പ്രൊഡക്ഷൻ ഡിസൈനർ: ബംഗ്ലാൻ, ഓവർസീസ് ഡിസ്ട്രിബ്യൂഷൻ: ഫാർസ് ഫിലിംസ്, പി.ആർ. ഒ: ആതിര ദിൽജിത്ത്.