അനോമിയുടെ പിന്നിൽ ? ഭാവനയുടെ പോസ്റ്റർ

Saturday 15 November 2025 6:12 AM IST

അനോമി എന്ന ചിത്രത്തിലെ ഭാവനയുടെ കാരക്ടർ പോസ്റ്റർ പുറത്ത്. സാറ ഫിലിപ്പ് എന്ന കഥാപാത്രമായാണ് ഭാവന എത്തുന്നത്. ഭാവനയെ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത തരത്തിൽ, തീവ്രവും നിശ്ചയദാർഢ്യമുള്ളതുമായ കഥാപാത്രമായി അവതരിപ്പിക്കുന്നു. "ഹെർ കോഡ് ഈസ് ട്രൂത്ത്" എന്ന അടിക്കുറിപ്പിൽ കഥാപാത്രത്തിന്റെ ആത്മാവിനെ പൂർണമായും പ്രേക്ഷകരിലേക്ക് എത്തിക്കുന്നു . ഭാവനയുടെ കരിയറിലെ ഏറ്റവും ലെയേഴ്സ് ഉള്ള ഒരു പ്രകടനമായിരിക്കും കാഴ്ചവയ്ക്കുക. സയൻസ് ഫിക്ഷൻ മിസ്റ്ററി ത്രില്ലർ ​ഗണത്തിൽപ്പെടുന്ന ചിത്രത്തിന് റിയാസ് മാരാത്ത് രചനയും സംവിധാനവും നിർവഹിക്കുന്നു. ഭാവനയും റഹ്മാനും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ടി സീരീസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് ആദ്യമായി മലയാളത്തിൽ എത്തിക്കുന്ന സിനിമ കൂടിയാണ്. വിഷ്ണു അ​ഗസ്ത്യ, ബിനു പപ്പു, ഷെബിൻ ബെൻസൺ, അർജുൻ ലാൽ, ദൃശ്യ രഘുനാഥ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. സുജിത് സാരംഗ് ആണ് ഛായാഗ്രഹണം. ഹർഷവർധൻ രാമേശ്വർ സംഗീതവും കിരൺ ദാസ് എഡിറ്റിംഗും നിർവഹിക്കുന്നു. ഗ്യാങ്സ് ഓഫ് വസേപ്പൂർ, ഹൈദർ, എന്നീ പ്രശസ്ത ബോളിവുഡ് ചിത്രങ്ങളുടെ കളറിസ്റ്റ് ആയ ജെ ഡി ആണ് കളറിംഗ് . എഡിറ്റിംഗ് - കിരൺ ദാസ്, പി. ആർ. ഒ ശബരി .