ഇഫിയിൽ ഉദ്ഘാടനചിത്രം, തെരേസയുടെ യാത്രകളുമായി ബ്ളൂ ട്രെയിൽ

Saturday 15 November 2025 6:14 AM IST

പനാജി.ഗബ്രിയേൽ മസ്കാരോ സംവിധാനം ചെയ്ത ' ദി ബ്ളൂ ട്രെയിൽ ' അമ്പത്തിയാറാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ

(ഇഫി ) ഉദ്ഘാടന ചിത്രമാകും. ജോലിയിൽ നിന്ന് വിരമിച്ച ശേഷം മകളോടൊപ്പം കഴിയുന്ന തെരേസയുടെ ഭാവനയും യാഥാർത്ഥ്യവും സ്വപ്നങ്ങളും കലർന്ന യാത്രയാണ് ഒരു ഡിസ്റ്റോപ്പിയൻ ഡ്രാമ എന്നു വിശേഷിപ്പിക്കാവുന്ന ഈ ബ്രസീലിയൻ ചിത്രത്തിന്റെ സവിശേഷത.69 കാരിയായ വിഖ്യാത ബ്രസീലിയൻ നടി ഡെനിസ് വെയിൻബർഗാണ് തെരേസയെ അവതരിപ്പിച്ച് അവിസ്മരണീയമാക്കിയത്.

സാമ്പത്തിക നിയന്ത്രണങ്ങളുടെ ഭാഗമായി മുതിർന്നവർക്ക് ജീവിതസായാഹ്നം ചെലവഴിക്കാൻ ഗവൺമെന്റ് പ്രത്യേക കോളനികൾ സ്ഥാപിക്കുന്നു.എന്നാൽ മകളെ വിട്ട് പിരിയാൻ തയ്യാറല്ലാത്ത തെരേസ തന്റെ ജീവിതാഭിലാഷമായ ആമസോണിലൂടെയുള്ള യാത്ര പ്ളാൻ ചെയ്യുന്നു.ഒപ്പം തന്റെ ആദ്യ വിമാനയാത്രയും .77 കാരിയായ തെരേസയുടെ നിശ്ചയദാർഢ്യത്തിന്റെ കഥയാണ് മസ്ക്കാരോ

ബ്ളൂ ട്രെയിലിലൂടെ പറയുന്നത്. ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ സിൽവർ ബെയർ ഗ്രാൻഡ് ജൂറി പ്രൈസ് അടക്കം പുരസ്ക്കാരങ്ങൾ വാരിക്കൂട്ടിയ ചിത്രമാണിത്.എഴുത്തുകാരന്റെ വികാരങ്ങൾക്ക് വിരുദ്ധമായി ക്രിയേറ്റ് ചെയ്യപ്പെടുന്ന സാങ്കൽപ്പികതയാണ് ഡിസ്റ്റോപ്പിയൻ ഡ്രാമ .ഉട്ടോപ്യൻ നേരെ തിരിച്ചും.