കാടിന്റെ വന്യതയിൽ എക്കോ നവം. 21ന്
സൂപ്പർ ഹിറ്റായ "കിഷ്കിന്ധാകാണ്ഡത്തിനുശേഷം ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന "എക്കോ"നവംബർ 21ന് പ്രദർശനത്തിന് . കിഷ്കിന്ധാ കാണ്ഡം, കേരള ക്രൈം ഫയൽസ് സീസൺ 2 എന്നിവക്ക് ശേഷം ബാഹുൽ രമേശ് തിരക്കഥ രചിച്ച ചിത്രത്തിൽ യുവതാരം സന്ദീപ് പ്രദീപ് നായകനാവുന്നു. കഥാവഴിയിൽ മൃഗങ്ങൾക്കും നിർണായകമായ സ്ഥാനം നല്കിയൊരുക്കിയ കിഷ്കിന്ധാ കാണ്ഡം, കേരള ക്രൈം ഫയൽസ് സീസൺ 2 എന്നിവക്ക് ശേഷം വരുന്ന ഈ ചിത്രത്തിലും മൃഗങ്ങൾക്ക് പ്രാധാന്യമുണ്ട്. മൂന്നു ഭാഗങ്ങൾ ഉള്ള ഈ അനിമൽ ട്രിയോളജിയിലെ അവസാന ഭാഗമാണ് "എക്കോ".പരസ്പരം ബന്ധമില്ലാത്ത മൂന്ന് വ്യത്യസ്ത കഥകളാണ് ഈ ട്രിയോളജിയിൽ ഉള്ളതെങ്കിലും, കഥാഗതിയിൽ മൃഗങ്ങൾ പുലർത്തുന്ന നിർണായക സ്വാധീനം കൊണ്ട് തന്നെ ഈ കഥകളുടെ ആത്മാവുകൾ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു. സൗരബ് സച്ചിദേവ്,നരേൻ, വിനീത്,അശോകൻ, ബിനു പപ്പു,രഞ്ജിത്ത് ശേഖർ,സഹീർ മുഹമ്മദ്,ബിയാനാ മോമിൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ഛായാഗ്രഹണം ബാഹുൽ രമേശ് . ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എം.ആർ. കെ ജയറാം ആണ് നിർമ്മാണം. സംഗീതം-മുജീബ് മജീദ്, എഡിറ്റിംഗ് സൂരജ് ഇ എസ്, വിതരണം-ഐക്കൺ സിനിമാസ്, പി .ആർ . ഒ പ്രതീഷ് ശേഖർ.