ബി.ജെ.പി നേതാവിന് വധഭീഷണി: എടവനക്കാട് സ്വദേശി അറസ്റ്റിൽ
Saturday 15 November 2025 12:23 AM IST
വൈപ്പിൻ: ബി.ജെ.പി കണ്ണൂർ നോർത്ത് ജില്ലാ സെക്രട്ടറി അരുൺ തോമസിനെയും കുടുംബത്തെയും വധിക്കുമെന്ന് സമൂഹമാദ്ധ്യമത്തിലൂടെ ഭീഷണിപ്പെടുത്തിയ യുവാവിനെ ഞാറക്കലിൽ നിന്ന് അറസ്റ്റ് ചെയ്തു. എടവനക്കാട് സ്വദേശി മുഹമ്മദ് സാലിഹിനെയാണ് (28) പയ്യാവൂർ എസ്.ഐ മുഹമ്മദ് നജ്മി, എ.എസ്.ഐ പ്രഭാകരൻ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.
അരുൺ തോമസിനെയും കുടുംബത്തെയും വധിക്കുമെന്ന് ഫേസ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ കണ്ടെത്തിയത്.