തമിഴ്നാട് മോഷ്ടാക്കൾ അറസ്റ്റിൽ

Saturday 15 November 2025 12:34 AM IST

വർക്കല:വധശ്രമം ഉൾപ്പെടെ തമിഴ്‌നാട്ടിൽ നിരവധി മോഷണക്കേസുകളിൽ പ്രതികളായ കോയമ്പത്തൂർ സ്വദേശികളെ വർക്കല ടൂറിസം പൊലീസ് പിടികൂടി. ശരവണൻ(22), ഗോകുൽ ദിനേഷ് (24) എന്നിവരാണ് കഴിഞ്ഞദിവസം പിടിയിലായത്. സംശയാസ്പദമായ സാഹചര്യത്തിൽ പാപനാശം വിനോദസഞ്ചാര മേഖലയിൽ കണ്ട ഇവരെ പൊലീസ് ചോദ്യം ചെയ്യുകയും ,വർക്കല പൊലീസ് ഇവരുടെ ഡീറ്റൈൽസ് പരിശോധിക്കുകയും ചെയ്തതോടെയാണ് യുവാക്കൾ കുടുങ്ങിയത്. തമിഴ്നാട് വടവള്ളി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളിൽ ഇവർ പ്രതികളാണെന്ന് വർക്കല പൊലീസ് പറഞ്ഞു. പ്രതികളെ തമിഴ്നാട് പൊലീസിന് കൈമാറി.