അനുമോദന യോഗം
Saturday 15 November 2025 1:17 AM IST
മാവേലിക്കര : എസ്.എൻ.ഡി.പി യോഗം ടി.കെ. മാധവൻ സ്‌മാരക മാവേലിക്കര യൂണിയനിലെ 526-ാം നമ്പർ ഉമ്പർനാട് ശാഖായോഗത്തിൽ അനുമോദന യോഗം നാളെ വൈകിട്ട് 4ന് ശാഖ ഹാളിൽ നടക്കും. ശാഖായോഗം പ്രസിഡന്റ് എൻ. വിജയൻ അദ്ധ്യക്ഷത വഹിക്കും. മാവേലിക്കര യൂണിയൻ കൺവീനർ ഡോ.എ.വി. ആനന്ദരാജ് ഉദ്ഘാടനം ചെയ്യും. ശാഖായോഗം സെക്രട്ടറി വി. എസ്. മോഹനൻ സ്വാഗതം പറയും. യൂണിയൻ അഡ്മി.കമ്മിറ്റി അംഗം സുരേഷ് പള്ളിയ്ക്കൽ, സുഭാഷ് തടാലിൽ, രാധാകൃഷ്‌ണൻ സുദർശനം, ലതാ സുരേന്ദ്രൻ, സുധർമ്മ ഉത്തമൻ എന്നിവർ സംസാരിക്കും. അഭിജിത്ത് വിജയ് നന്ദി പറയും. വോക്ക് ഇൻഫർമേഷൻ ടെക്നോളജിയിൽ രണ്ടാം റാങ്ക് ലഭിച്ച ജയഭവനത്തിൽ വിജയന്റെയും മിനി വിജയൻറെയും മകൻ അഭിജിത്ത് വിജയിയെ അനുമോദിക്കും.