ഈ നാളുകാർക്ക് ജോലിയിൽ ഉയർച്ചയും ജോലി സ്ഥലത്ത് അംഗീകാരവും ലഭിക്കും, ധനവരവ് വർദ്ധിക്കും

Sunday 16 November 2025 2:43 AM IST

അശ്വതി: കർമ്മരംഗം അഭിവൃദ്ധിപ്പെടും. വീടു നിർമ്മാണത്തിന് സ്ഥലം വാങ്ങും. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും. പൊതുപ്രവർത്തകർക്ക് നല്ല സമയമാണ്. പൂർവിക സ്വത്ത് അധീനതയിലാകും. വാഹനങ്ങളിൽ നിന്ന് വരുമാനം വർദ്ധിക്കും. ഭാഗ്യദിനം തിങ്കൾ ഭരണി: കൂട്ടുകാരുമൊത്ത് ഉല്ലാസയാത്രകൾ സംഘടിപ്പിക്കും. നിയമജ്ഞർക്ക് വളരെ നല്ല സമയമാണ്. ബിസിനസിൽ പണം മുടക്കി ലാഭമുണ്ടാക്കും. വാഹനങ്ങളിൽ നിന്നും ആദായം ലഭിക്കും. വീട്ടിൽ സത്കർമ്മങ്ങൾ നടത്തും. മേലധികാരികളിൽ നിന്ന് ഗുണമുണ്ടാകും. ഭാഗ്യദിനം ബുധൻ കാർത്തിക: ദാമ്പത്യസുഖം, സന്താനഗുണം എന്നിവയുണ്ടാകും. ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിക്കും. ആഗ്രഹ നിവൃത്തിക്കായി വളരെ കൂടുതൽ പരിശ്രമം ആവശ്യമായി വരും. ഉന്നത വ്യക്തികളുമായി ബന്ധപ്പെടാനവസരം. കുടുംബത്തിൽ പുരോഗതിയുണ്ടാകും. ഭാഗ്യദിനം വെള്ളി രോഹിണി: മൊത്തക്കച്ചവടം നടത്തുന്നവർക്ക് സമയം അനുകൂലമാണ്. സന്താനങ്ങൾക്ക് പഠിപ്പിൽ പുരോഗതിയുണ്ടാകും. മേലുദ്യോഗസ്ഥരിൽ നിന്ന് അനുകൂല നിലപാട് പ്രതീക്ഷിക്കാം. സാഹിത്യാദി കലകളിൽ ഏർപ്പെടുന്നവർക്ക് പണവും പ്രശസ്തിയും വർദ്ധിക്കും. ഭാഗ്യദിനം ഞായർ

മകയിരം: തുടർന്നുവരുന്ന ചില ഏർപ്പാടുകൾ വേണ്ടെന്നു വച്ചേക്കാം. പുതിയ ബിസിനസുകൾ ആരംഭിക്കും. ഊഹക്കച്ചവടത്തിൽ നേട്ടമുണ്ടാകും. ബോണ്ടുകൾ മുഖേന കിട്ടേണ്ടപണം ലഭിക്കും. വാഹനം മുഖേന വരുമാനം വർദ്ധിക്കും. ഭാഗ്യദിനം ചൊവ്വ തിരുവാതിര: പുതിയ ബിസിനസ് ആസൂത്രണം ചെയ്യും. പൊതുജനങ്ങളുടെ ആദരവ് നേടിയെടുക്കും. നിർമാണ പ്രവർത്തനങ്ങൾ ഏറ്റെടുത്തെന്നുവരും. ചെറുയാത്രകൾ സുഖകരമായിതീരും. അദ്ധ്യാപകർക്ക് പ്രമോഷനും പ്രശസ്തിയുമുണ്ടാകും. ഭാഗ്യദിനം വ്യാഴം പുണർതം: പൂർവ്വികസ്വത്ത് അധീനതയിലാകും. കുടുംബങ്ങളിൽ കൂടുതൽ ശ്രദ്ധയും നിയന്ത്രണവും ചെലുത്തും. പുതിയ ജോലിയിൽ പ്രവേശിക്കാനവസരമുണ്ടാകും. കലാകാരന്മാർക്ക് നല്ല സമയമാണ്. മുന്നിട്ട കാര്യങ്ങളിൽ തടസമുണ്ടായാൽപോലും പൂർത്തികരിക്കും. ഭാഗ്യദിനം ശനി പൂയം: തൊഴിൽരംഗത്ത് അഭിവൃദ്ധിയുണ്ടാകും. ദൂരയാത്രകൾ സുഖകരമായിത്തീരും. സാമ്പത്തികമായി ഉയർച്ചയുണ്ടാകും. എല്ലാപ്രശ്നങ്ങളെയും ശുഭാപ്തി വിശ്വാസത്തോടെ സമീപിക്കും. മതപരമായ കാര്യങ്ങളിൽ കൂടുൽ ശ്രദ്ധ ചെലുത്തും. ഭാഗ്യദിനം ചൊവ്വ

ആയില്യം: ഉദ്യോഗത്തിൽ താത്ക്കാലികമായി നിയമിതരായവർക്ക് സ്ഥിരീകരണം ലഭിക്കും. ചില പുതിയ കോൺട്രാക്ടുകൾ ഏറ്റെടുത്ത് നടത്തും. പല കാര്യങ്ങളിലും മുന്നിട്ടിറങ്ങി പ്രവർത്തിക്കുകയും അതിൽ വിജയിക്കുകയും ചില പുരസ്‌കാരങ്ങളോ പ്രശംസാപത്രങ്ങളോ കിട്ടിയെന്നുവരാം. ഭാഗ്യദിനം വ്യാഴം മകം: ഭൂമിയിയോ വാഹനങ്ങളോ ക്രയവിക്രയം നടത്തിയേക്കും. പല ആഗ്രഹങ്ങളും സാധിക്കും. സർക്കാരാനുകൂല്യങ്ങൾ ലഭിക്കും. വിലപ്പെട്ട ഗൃഹോപകരണങ്ങൾ വാങ്ങിക്കും. എല്ലാകാര്യങ്ങളിലും ആത്മവിശ്വാസം പുലർത്തും. കടം കൊടുത്ത പണം പലിശ സഹിതം തിരിച്ചു കിട്ടും. ഭാഗ്യദിനം ശനി പൂരം: ഉന്നതവിദ്യാഭ്യാസരംഗത്ത് പുരോഗതിയുണ്ടാകും. പുതിയ ചില എഗ്രിമെന്റുകളിൽ ഒപ്പുവയ്ക്കും. ഊഹക്കച്ചവടത്തിൽ നിന്ന് ആദായം ലഭിക്കും. പുതുതായി സർവിസിൽ പ്രവേശിക്കാൻ അവസരം. വിദേശത്തുനിന്നും എഴുത്തോ പണമോ ലഭിച്ചെന്ന് വരാം. ഭാഗ്യദിനം തിങ്കൾ ഉത്രം: മുമ്പുണ്ടായിരുന്ന ബിസിനസിൽ കൂടുതൽ കാര്യമായി പ്രവർത്തിക്കും. ബാങ്കിലോ സർവ്വിസിലോ ചേരുന്നതിന് പണം മുടക്കും. സുഹൃത്തുക്കളും കുടുംബങ്ങളുമായി നല്ല ബന്ധമുണ്ടാകും. ഏജൻസി ഏർപ്പാടുകളിൽ നിന്ന് നേട്ടം. ഉദ്യോഗത്തിൽ പ്രമോഷൻ ലഭിക്കും. ഭാഗ്യദിനം തിങ്കൾ

അത്തം: റിസർച്ച് വിദ്യാർത്ഥികൾക്ക് അവസരം നല്ലതാണ്. ഉന്നതമായ വ്യക്തികളുമായി ബന്ധം പുലർത്തും. വാഹനങ്ങളിൽ നിന്നും മറ്റും വരുമാനം ലഭിക്കും. വ്യാപാരത്തിൽ നിന്നും പൊതുനേട്ടങ്ങളുണ്ടാകും. വിദേശയാത്ര സാദ്ധ്യമാകും. ഭാഗ്യദിനം ബുധൻ ചിത്തിര: എല്ലാ രംഗങ്ങളിലും ഊർജ്ജസ്വലതയും കാര്യശേഷിയും പ്രദർശിപ്പിക്കും. വീടിനോ വാഹനങ്ങൾക്കോ റിപ്പയർ വേണ്ടി വന്നേക്കും. വ്യാപാരത്തിൽ അഭിവൃദ്ധിയുണ്ടാകും. ദൂരയാത്രകൾ മൂഖേന പല നേട്ടങ്ങളുണ്ടാകും. സാമൂഹികമായി അംഗീകാരം വർദ്ധിക്കും. ഭാഗ്യദിനം വെള്ളി ചോതി: ചില പുതിയ എഗ്രിമെന്റുകളിൽ ഒപ്പുവയ്ക്കും. വിലപ്പെട്ട ചില ഗൃഹോപകരണങ്ങൾ വാങ്ങാനിടയുണ്ട്. കോളേജുകളുമായോ നിയമ വകുപ്പുമായോ ബന്ധപ്പെടേണ്ട സന്ദർഭങ്ങളുണ്ടാകും. പല കാര്യങ്ങളെയും കുറിച്ച് ചിന്തിച്ച് മനസ്സ് അസ്വസ്ഥമായെന്ന് വരും. ഭാഗ്യദിനം ഞായർ വിശാഖം: ചെറുയാത്രകൾ സുഖകരമായിരിക്കും. ചുമട്ടുതൊഴിലാളികൾക്ക് ജോലിയും പണവും കൂടുതൽ ലഭിക്കും. വക്കീലന്മാർക്ക് വരുമാനം വർദ്ധിക്കും. ഏജൻസി ഏർപ്പാടുകൾ ഗുണം ചെയ്യും. ശത്രുക്കളുടെ പ്രവർത്തനത്തെ പരാജയപ്പെടുത്തും. ഭാഗ്യദിനം ചൊവ്വ

അനിഴം: യുക്തിസഹമായി ചിന്തിച്ച് പ്രവർത്തിക്കുന്നതുകൊണ്ട് വിജയം സുനിശ്ചിതമാകും. ഈശ്വരാരാധനകൊണ്ട് മനസിൽ അസ്വസ്ഥത കുറയും. ഏറ്റെടുത്ത കാര്യങ്ങൾ ഭംഗിയായി നിർവഹിക്കും. വ്യവസായങ്ങളിൽ പുരോഗതിയുണ്ടാകും. ഭാഗ്യദിനം ശനി തൃക്കേട്ട: ഉദ്യോഗത്തിൽ ആവശ്യപ്പെട്ട ട്രാൻസ്ഫർ ലഭിക്കും. ബിസിനസിൽ അഭിവൃദ്ധിയുണ്ടാകും. ഉന്നതരായ വ്യക്തികളുമായി ബന്ധപ്പെടാനവസരം. രോഗികൾക്ക് ആരോഗ്യം വീണ്ടു കിട്ടുന്നതാണ്. ടെസ്റ്റുകൾ ഇൻർവ്യൂകളിലും വിജയിക്കും. ഭാഗ്യദിനം ബുധൻ മൂലം: ഭൂമിയോ വിലപിടിപ്പുള്ള വസ്തുക്കളോ വാങ്ങാനിടയുണ്ട്. ലോട്ടറികളിലും മറ്റും ഭാഗ്യം പരീക്ഷിച്ചുനോക്കാവുന്നതാണ്. പൂർവിക സമ്പത്ത് അധീനതയിലാകും. യാത്രകൾ സുഖകരമായിരിക്കും. സഹോദരന്മാരിൽ നിന്നും സഹായമുണ്ടാകും. ഭാഗ്യദിനം വെള്ളി പൂരാടം: വ്യാപാരകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധചെലുത്തും. ശത്രുക്കളുടെ പരാജയപ്പെടുത്താൻ സാധിക്കും. ഉന്നതരായ വ്യക്തികളുമായി ബന്ധപ്പെടാനവസരം. ശാരീരികമായ അസുഖങ്ങൾക്ക് ഭേദമുണ്ടാകും. സർക്കാരിന്റെ സഹായത്തോടെ ബിസിനസുകൾ ആരംഭിക്കും. ഭാഗ്യദിനം തിങ്കൾ

ഉത്രാടം: ഇടപെടുന്ന എല്ലാകാര്യങ്ങളിലും വിജയം കൈവരിക്കും. സർക്കാരിൽ നിന്നും ലോണകളും മറ്റു കിട്ടുന്നതായിരിക്കും. വ്യവസായത്തിൽ നിന്നും ധനാഗമമുണ്ടാകും. സർട്ടിഫിക്കറ്റുകളും പ്രശംസപാത്രങ്ങളും കിട്ടാനിടയുണ്ട്. കുടുംബത്തിൽ ശ്രേയസ്സും,സുഖവും വർദ്ധിക്കും. ഭാഗ്യദിനം തിങ്കൾ തിരുവോണം: ജോലിയിൽ ഉയർച്ചയും ജോലി സ്ഥലത്ത് അംഗീകാരവും ലഭിക്കും. ഭൂസ്വത്തുക്കൾ മുഖേന പണപരമായ നേട്ടങ്ങളുണ്ടാകും. ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും വിജയിക്കും. പ്രമേഹരോഗികൾക്ക് ആശ്വാസമനുഭവപ്പെടും. പഴയ വീടുകൾ പുതുക്കിപ്പണിയും. ഭാഗ്യദിനം ശനി അവിട്ടം: മറ്റുള്ളവർ നിർവഹിക്കേണ്ട ജോലികൾ സ്വയം ഏറ്റെടുത്തു പൂർത്തിയാക്കിയെന്നുവരും. വീടോ വാഹനമോ അധീനതയിൽ വന്നുചേരും. ബിസിനസ്സാവശ്യത്തിന് പണം മുടക്കിയെന്നുവരും. സുഹൃത്തുക്കൾ കാരണം സാമ്പത്തികമായ അധികച്ചെലവ് അനുഭവപ്പെടും. ഭാഗ്യദിനം വെള്ളി ചതയം: വിദ്യാഭ്യാസത്തിലും സാംസ്‌കാരിക കാര്യങ്ങളിലും കൂടുതൽ ശ്രദ്ധചെലുത്തും. പരസ്യങ്ങൾ പബ്ളിസിറ്റി ഏർപ്പാടുകൾ എന്നിവയിൽ നിന്നും കൂടുതൽ വരുമാനം പ്രതീക്ഷിക്കാം. പുതിയ വ്യവസായ സംരംഭങ്ങളേർപ്പെടും. യാത്രകൾ സുഖകരമായിരിക്കും. ഭാഗ്യദിനം വ്യാഴം

പൂരുരുട്ടാതി: പട്ടാളം പൊലീസ് വിഭാഗങ്ങളിലുള്ളവർക്ക് പ്രമോഷനുണ്ടാകും. പലകാര്യങ്ങളിലും മുൻപിൻ വിചാരം കൂടാതെ പ്രവർത്തിക്കും.ഭൂമി വാടക എന്നീയിനങ്ങളിൽ നിന്ന് കൂടുതൽ ആദായമുണ്ടാകും. പൂർവ്വിക സ്വത്ത് അനുഭവയോഗ്യമാകും. ഭാഗ്യദിനം ബുധൻ ഉത്രട്ടാതി: പ്രവർത്തരംഗത്ത് ആത്മവിശ്വസം വർദ്ധിക്കും. പലരംഗങ്ങളിലും മത്സരബുദ്ധി പ്രദർശിപ്പിക്കും. പുതിയ ബിസിനസിൽ പണം മുടക്കും. വീട് പണിയിക്കുകയോ മോടി പിടിപ്പിക്കകയോ ചെയ്യും. ഭൂമിയെ സംബന്ധിച്ച ചില പ്രമാണങ്ങൾ വന്നു ചേരും. ഭാഗ്യദിനം ചൊവ്വ രേവതി: സഹോദരന്റെ കാര്യത്തിനായി പണം ചെലവഴിക്കേണ്ടി വരും. താല്ക്കാലികാടിസ്ഥാനത്തിൽ ജോലി ലഭിക്കും. പൂർവിക സ്വത്ത് ഭാഗിച്ചുകിട്ടും. സംഗീതം, സാഹിത്യാദി കാര്യങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി വർദ്ധിക്കും. കർഷകർക്ക് കൃഷിയിൽ നിന്ന് ആദായം ലഭിക്കും. ഭാഗ്യദിനം വ്യാഴം