വിലായത്ത് ബുദ്ധ ന​വം​ബ​ർ​ 21​ന് ​റി​ലീ​സ് ​ചെ​യ്യും

Sunday 16 November 2025 3:48 AM IST

പൃ​ഥ്വി​രാ​ജ് ​നാ​യ​ക​നാ​യി​ ​ന​വാ​ഗ​ത​നാ​യ​ ​ജ​യ​ൻ​ ​ന​മ്പ്യാ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ വി​ലാ​യ​ത്ത് ​ബു​ദ്ധ ന​വം​ബ​ർ​ 21​ന് ​റി​ലീ​സ് ​ചെ​യ്യും.​ ​പ്രി​യം​വ​ദ​ ​കൃ​ഷ്ണ​ൻ​ ​ആ​ണ് ​നാ​യി​ക.​ ഷ​മ്മി​ ​തി​ല​ക​ൻ,​ ​അ​നു​ ​മോ​ഹ​ൻ,​ ​രാ​ജ​ശ്രീ​ ​നാ​യ​ർ,​ ​ടി.​ജെ.​ ​അ​രു​ണാ​ച​ലം​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ.​ ​​ജി.​ ​ആ​ർ​ ​ഇ​ന്ദു​ഗോ​പ​ന്റെ​ ​വി​ലാ​യ​ത്ത് ​ബു​ദ്ധ​ ​നോ​വ​ൽ​ ​ആ​സ്പ​ദ​മാ​ക്കി​യാണ് ചിത്രം ​ .​ഉ​ർ​വ​ശി​ ​തി​യ​റ്റേ​ഴ്സി​ന്റെ​ ​ബാ​ന​റി​ൽ​ ​സ​ന്ദീ​പ്‌​ ​സേ​ന​ൻ,​ ​എ​വി​എ​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​എ​.വി.അനൂപ് എന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​തി​ര​ക്ക​ഥ​ ​ ജി​ .​ആ​ർ.​ ​ഇ​ന്ദു​ഗോ​പ​ൻ,​​​ ​രാ​ജേ​ഷ് ​പി​ന്നാ​ട​ൻ.

എ​ക്കോ

സ​ന്ദീ​പ് ​ പ്ര​ദീ​പ് ​ നാ​യ​ക​നാ​യി​ ​ദി​ൻ​ജി​ത്ത് ​അ​യ്യ​ത്താ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ എ​ക്കോ ന​വം​ബ​ർ​ 21​ന് ​റി​ലീ​സ് ​ചെ​യ്യും. സൗ​ര​ബ് ​സ​ച്ചി​ദേ​വ്,​ന​രേ​ൻ,​വി​നീ​ത്,​ ​അ​ശോ​ക​ൻ,​ബി​നു​ ​പ​പ്പു,​ര​ഞ്ജി​ത്ത് ​ശേ​ഖ​ർ,​സ​ഹീ​ർ​ ​മു​ഹ​മ്മ​ദ്‌,​ബി​യാ​ന ​മോ​മി​ൻ​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ.​ ​ര​ച​ന,​ ​ഛാ​യാ​ഗ്ര​ഹ​ണം ബാ​ഹു​ൽ​ ​ര​മേ​ശ്.​ ​സൂ​പ്പ​ർ​ ​ഹി​റ്റാ​യ​ ​കി​ഷ്കി​ന്ധാ​കാ​ണ്ഡ​ത്തി​നു​ ​ശേ​ഷം​ ​ദി​ൻ​ജി​ത്ത് ​അ​യ്യ​ത്താ​നും ബാ​ഹു​ൽ​ ​ര​മേ​ശും​ ​വീ​ണ്ടും​ ​ഒ​രു​മി​ക്കു​ന്നു.​ ​ആ​രാ​ധ്യ​ ​സ്റ്റു​ഡി​യോ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​എം.​ആ​ർ.​കെ​ ​ജ​യ​റാം ആ​ണ് ​നി​ർ​മ്മാ​ണം.