ഫോട്ടോഗ്രഫേഴ്സ് ജില്ലാ സമ്മേളനം

Saturday 15 November 2025 12:11 AM IST

വെള്ളാങ്ങല്ലൂർ: ഫോട്ടോഗ്രഫേഴ്‌സ് അസോ. ജില്ലാ സമ്മേളനം ജില്ലാ പ്രസിഡന്റ് അനിൽ തുമ്പയിലിന്റെ അദ്ധ്യക്ഷതയിൽ മന്ത്രി ഡോ. ആർ.ബിന്ദു ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന പ്രസിഡന്റ് എ.സി.ജോൺസൺ ആമുഖപ്രഭാഷണവും മുൻ ഗവ: ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ ഫോട്ടോഗ്രാഫി മത്സര അവാർഡ് വിതരണവും നിർവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ബിനോയ് കള്ളാട്ടുകുഴി മുതിർന്ന അംഗങ്ങളെ ആദരിച്ചു. എ.കെ.പി.എ സംസ്ഥാന ട്രഷർ ഉണ്ണി കൂവോട്, ഫോട്ടോഗ്രാഫർ ഒഫ് ദി ഇയർ അവാർഡ് വിതരണം നടത്തി. കെ.എം.മാണി, സി.ജി.ടൈറ്റസ്, പി.വി.ശിവാനന്ദൻ, സജീവ് വസദിനി, ജില്ലാ സെക്രട്ടറി ലിജോ പി.ജോസഫ്, എൻ.എസ്. പ്രസാദ് എന്നിവർ സംസാരിച്ചു.