യു.ഡി.എഫ് പട്ടിക പുറത്തിറക്കി

Saturday 15 November 2025 12:16 AM IST

കൊടുങ്ങല്ലൂർ: നഗരസഭയിലേക്ക് മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥികളായ 30 പേരുടെ പട്ടിക കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഇ.എസ്.സാബു പുറത്തിറക്കി. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ വി.എം.ജോണി, കെ.എസ്.കമറുദ്ദീൻ, കെ.എച്ച്.വിശ്വനാഥൻ, സി.ആർ.പമ്പ, പി.കെ.മുൻഷീർ, സെക്രട്ടറിമാരായ ശ്രീദേവി വിജയകുമാർ, പി.എൻ.രാമദാസ്, പ്രിൻസി മാർട്ടിൻ സനൽ സത്യൻ, ജോളി ഡിൽഷൻ എന്നിവർ ഉൾപ്പെട്ട ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയാണ് പുറത്തുവിട്ടത്. മുസ്‌ലിം ലീഗിന് രണ്ട് വാർഡും ആർ.എസ്.പിക്ക് ഒരു വാർഡുമാണ് നൽകിയത്. നിലവിൽ കൗൺസിലറായ വി.എം.ജോണി ചേരമാൻ പറമ്പ് വാർഡിൽ ജനവിധി തേടും. ആർ.എസ്.പി മത്സരിക്കുന്ന ടി.കെ.എസ് പുരം വാർഡിൽ ഡോ. നഫീസയാണ് സ്ഥാനാർത്ഥി. വി.പി തുരുത്തിൽ മത്സരിക്കുന്നത് ആന്റോ താണിയത്താണ്.