'പൂരം സഹായധനം വർദ്ധിപ്പിക്കണം'
Saturday 15 November 2025 12:26 AM IST
തൃശൂർ: സാമ്പത്തിക ബുദ്ധിമുട്ടുകൾ രൂക്ഷമായതോടെ പെരുവനം - ആറാട്ടുപുഴ പൂരങ്ങൾ പ്രതിസന്ധിയിലാണെന്ന് ക്ഷേത്ര ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന ടൂറിസം വകുപ്പ് 1997 മുതൽ 2021 വരെ കാലോചിതമായ വർദ്ധനവനോടെ അഞ്ച് ലക്ഷം രൂപ നൽകിയിരുന്നു. ശേഷം നാളിതുവരെ സാമ്പത്തികസഹായം ലഭിച്ചിട്ടില്ല. കൊച്ചിൻ ദേവസ്വം ബോർഡ് നൽകുന്ന സഹായധനം മാത്രമാണ് ഏക വരുമാനം. ഇത് 25 ശതമാനം എങ്കിലും വർദ്ധിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. സഹായധനം വർധിപ്പിക്കാതെ വന്നാൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ സഹകരിക്കില്ലെന്നും മുന്നറിയിപ്പ് നൽകി. വാർത്താസമ്മേളനത്തിൽ എ.എ. കുമാരൻ, സി.എസ്. ഭരതൻ, ഇ.വി. കൃഷ്ണൻ നമ്പൂതിരി, കെ. മാധവൻ, പി.എൻ.ഗണേശൻ എന്നിവർ പങ്കെടുത്തു.